സ്വാഗതം ഇടുക്കി ഡിസ്ട്രിക്ട് എക്സൈസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഇടുക്കി ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ ചിരകാല അഭിലാഷമായ എക്സൈസ് സഹകരണസംഘം എന്ന സ്വപ്നം 2011 ഒക്ടോബർ മാസം പത്താം തീയതിയിൽ തുടക്കമായി. 2011 നവംബർ 18 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മഹാസമ്മേളനത്തിൽ ബഹുമാനപ്പെട്ട എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ശ്രീ കെ ബാബു അവർകൾ ഉദ്ഘാടനം  നിർവഹിക്കുകയും കെ എസ് ഇ എസ് എ ഇടുക്കി ജില്ലാ പ്രസിഡൻറ് ശ്രീ ഷിബു പി ടി  അവർകൾ അധ്യക്ഷത വഹിക്കുകയും സംഘം പ്രസിഡൻറ് ശ്രീ കെ യു കുര്യൻ സ്വാഗതം പറയുകയും ചെയ്ത സമ്മേളനത്തിൽ ബഹു ഇടുക്കി എം പി പി ടി തോമസ് അവർകൾ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തുകയും ബഹു സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ ശ്രീ റോയ് കെ പൗലോസ് അവർകൾ ആദ്യ നിക്ഷേപം ഏറ്റുവാങ്ങുകയും ചെയ്തു. ബഹു മുൻസിപ്പൽ ചെയർമാൻ ശ്രീ ജോസഫ് ടി ജെ , കെ എസ് ഇ എസ് എ സംസ്ഥാന നേതാക്കളായ സർവ്വ ശ്രീ സുബ്രഹ്മണ്യൻ, മുഹമ്മദാലി, കൺസ്യൂമർ ഫെഡ് ചെയർമാൻ ജോയി തോമസ്, ജോയിൻറ് എക്സൈസ് കമ്മീഷണർ മാരായ സർവ്വശ്രീ ഫ്രാൻസിസ് എംഎ, മുരളി കുമാർ പി വി , സഹകരണസംഘം ഇടുക്കി ജില്ലാ രജിസ്ട്രാർ (ജനറൽ) സി സി തോമസ് അവർകൾ തുടങ്ങി എക്സൈസ് സഹകരണ  വകുപ്പുകളിലെ ജീവനക്കാരും ബഹുജനങ്ങളും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

സംഘത്തിൻറെ ആരംഭനാളുകൾ തൊടുപുഴ  കിഴക്കേ അറ്റത്തുള്ള ഒരു ലോഡ്ജ് മുറിയിൽ ആയിരുന്നു പ്രവർത്തനം.  ദിവസത്തിൻറെ ഭാഗികമായ മണിക്കൂറുകളിൽ മാത്രം ഉണ്ടായിരുന്ന സംഘം ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പ് താൽക്കാലിക ജീവനക്കാരെ വെച്ച് മുഴുവൻസമയ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

2012 മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ട  ആദ്യ ഭരണസമിതി നിലവിൽ വന്നു. ശ്രീ കെ യു  കുര്യൻ പ്രസിഡണ്ട് ആവുകയും ശ്രീ കെ പി   റോയിച്ചൻ  വൈസ് പ്രസിഡൻറ് ആവുകയും ശ്രീ ഇ എച് യൂനസ് ഹോണററി സെക്രട്ടറിയായും, സർവ്വശ്രീ അബ്ദുൽ ഷെരീഫ്, മനോജ് മാത്യു  ബെന്നി ജോസഫ്, അനീഷ് ടി എ, കെ വി  പ്രദീപ് ,ആനിയമ്മ ജോസഫ് തുടങ്ങിയവർ ഭരണസമിതി അംഗങ്ങളായും ചുമതലയേറ്റു. ടി ഭരണസമിതി കാലാവധി പൂർത്തിയായതിനെ തുടർന്ന് 2017 മാർച്ചിൽ  അടുത്ത തിരഞ്ഞെടുപ്പ് നടക്കുകയും ശ്രീ കെ യു കുര്യൻ പ്രസിഡണ്ടായും ശ്രീ വിഎസ് നിസാറിനെ വൈസ് പ്രസിഡണ്ട് ശ്രീ ജയൻ പി ജോണിന് ഹോണററി സെക്രട്ടറിയായും  സർവ്വശ്രീ റെനി സി പി സജി കെ ജോസഫ് സുധീർ രഞ്ജിത്ത് അനീഷ് ശ്രീമതി അന്നക്കുട്ടി സി വി എന്നിവരെ ഭരണസമിതി അംഗങ്ങൾ ആയും   തെരഞ്ഞെടുക്കപ്പെട്ടു.

സംഘത്തിന്റെ  ആരംഭം നാളിൽ  പതിനായിരം രൂപയായിരുന്നു ലോൺ അനുവദിച്ചിരുന്നത് ക്രമേണ തുക ഉയർത്തി 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.  25,000 രൂപയുടെ ആയിരുന്നു ആദ്യ ചിട്ടി. ക്രമേണ വ്യത്യസ്ത സലകളിൽ  പത്തോളം നമ്പറുകളിൽ ആയി 10 ലക്ഷം രൂപ വരെയുള്ള ഉള്ള ചിട്ടികൾ  നടത്തിവരുന്നു. ആദ്യ നിക്ഷേപം 25000 രൂപയുടെ ആയിരുന്നു അത് ക്രമേണ ഉയർന്ന് രണ്ട് കോടി പിന്നിടുന്നു 41 A ക്ലാസ് അംഗങ്ങളിൽ ആരംഭിച്ച ഇന്ന് 340 ഓളം A ക്ലാസ് അംഗങ്ങളും 140 ഓളം C ക്ലാസ് അംഗങ്ങളും എത്തിനിൽക്കുന്നു.

പ്രവർത്തന മികവിൽ  ജില്ലയിൽ ഒന്നാമതായി മാറുവാൻ സംഘത്തിന് ആയിട്ടുണ്ട് ഈ കാലയളവിൽ ഓഫീസ് നവീകരിച്ച 2014 ജനുവരി മാസം ഏഴാം തീയതി തൊടുപുഴ വെങ്ങല്ലൂർ ഉള്ള കെ എസ് ഇ എസ് എ വക കെട്ടിടത്തിലേക്ക് മാറുവാനും സംഘം ക്ലാസിക് ചെയ്ത  സ്ഥിരം ജീവനക്കാരെ നിയമിക്കാനും കഴിഞ്ഞു. നവീകരിച്ച ഓഫീസ് ബഹു ജലസേചന വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ സുധാകരൻ നായർ  , കെ എസ് ഇ എസ് എ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംഘത്തിൻറെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ  ഭാഗമായി സംഘത്തെ ക്ലാസ് 6 ലേക്ക് ക്ലാസ്സിഫൈ ചെയ്യുകയും, നാലോളം തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. തൊടുപുഴയിൽ ഒരു നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു

സംഘത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും ജില്ലയിലെ പിന്നോക്ക മേഖലകളിൽ കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിനുള്ള സാമഗ്രികൾ നൽകുകയും 2017 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ച ജനങ്ങൾക്ക് ആശ്വാസം എത്തിക്കുന്നതിനും കോവിഡ്  കാലയളവിൽ ജില്ലയിലെ സന്നദ്ധപ്രവർത്തകരോടൊപ്പം ചേർന്ന് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുകയും കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇടുക്കി എംപി ശ്രീ ഡീൻ കുര്യാക്കോസുമായി ചേർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിനു വേണ്ട മൊബൈൽ ഫോണുകളും ടിവി ലാപ്ടോപ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ എക്സൈസ് ഓഫീസുകളിലേക്കും പെഡൽ   സാനിറ്റൈസർ ഡിസ്പെൻസർ ഉം സാനിറ്റൈസറും ജീവനക്കാർക്കായി മാസ്കുകളും വിതരണം ചെയ്യുകയുണ്ടായി പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ എക്സൈസ് ഡിവിഷൻ ഓഫീസിൽ വച്ച് ബഹുമാനപ്പെട്ട ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിക്കുകയും സംഘം പ്രസിഡണ്ട് ശ്രീ കെ യു കുര്യൻ അധ്യക്ഷൻ ആകുകയും സെക്രട്ടറി ജയൻ പി ജോൺ സ്വാഗതം ആശംസിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ജി പ്രദീപ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അശോക് കുമാർ തുടങ്ങി നിരവധി എക്സൈസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു അംഗങ്ങളുടേയും പൊതുജനങ്ങളുടേയും ക്ഷേമത്തിനുതകുന്ന നിരവധിയായ പ്രവർത്തനങ്ങൾ സംഘം ഊന്നൽ കൊടുക്കുന്നതിനോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു.

എല്ലാവർഷവും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്കിടയിലും അതുപോലെ ജില്ലയിലെ വിദൂരമായ പ്രദേശങ്ങളിലെ ആദിവാസി മേഖലകളിലും കടന്നുചെന്ന് പ്രവർത്തിക്കുവാൻ സംഘത്തിന് ആവുന്നുണ്ട് അതുപോലെ സംഘാംഗങ്ങളുടെ ക്ഷേമ കാര്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ ഇടപെടാനും സംഘത്തിന് ആവുന്നു മുന്നോട്ടുള്ള പ്രവർത്തനങ്ങളിലും ഇത്തരം കാര്യങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനമാണ് സംഘം ലക്ഷ്യമിടുന്നത് രൂപീകരണവേളയിൽ ലക്ഷ്യപ്രാപ്തിയിലേക്ക് സംഘം എത്തുന്നതിനോടൊപ്പം  കൂടുതൽ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ആയതിലേക്ക് നിങ്ങൾ ഏവരെയും സംഘത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്.

സ്നേഹത്തോടെ,

പ്രസിഡൻറ് കെ യു കുര്യൻ